തിരുവനന്തപുരം:കുളത്തൂരില്‍ ദേശീയപാതയില്‍ കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിനെ (48) ആണ് കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.ദേശീയപാതയിലെ സര്‍വീസ് റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. സീറ്റിനടിയില്‍ കിടക്കുന്നനിലയിലായിരുന്നു മൃതദേഹം.
ബുധനാഴ്ച രാവിലെ റോഡിലൂടെ നടന്നുപോയവര്‍ കാറില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് കാറില്‍ നോക്കിയതോടെയാണ് സീറ്റിനടിയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നുദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കഴക്കൂട്ടം അസി. കമ്മീഷണറും തുമ്പ പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സംഭവം ആത്മഹത്യയാണെന്നാണ് നിഗമനം.