തുറവൂർ ഹോസ്പിറ്റൽ താലൂക്ക് ഹോസ്പിറ്റലായി ഉയർത്തപ്പെട്ടപ്പോൾ ഒട്ടനവധി സാധരണക്കാർ ജീവിക്കുന്ന ഈ പ്രദേശത്തെ ചികിത്സാരംഗത്ത് തങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്ന ഒന്നായാണ് ഹോസ്പിറ്റലിനെ കണ്ടത്. നാളിതുവരെയുണ്ടായ ജനങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ദുരിതങ്ങളും ബുദ്ധിമുട്ടുകളും ദൈനദിനം കൂടിവരികയാണ്. സാധാരണക്കാർക്ക് ആശ്രയിക്കാൻ കഴിയുന്ന തുറവൂർ താലൂക്ക് ആശുപത്രിയിൽ താഴെ പറയുന്ന ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ട്രിഫിൻ മാത്യു പറഞ്ഞു
- താലൂക്ക് ആശുപത്രി മാതൃക അനുസരിച്ച് ഡോക്ടർമാരെ നിയമിക്കുക.
- സമാനമായ പാരാമെഡിക്കൽ സ്റ്റാഫിനെ നിയമിക്കുക.
- നിയമനുസൃതമായ ജോലിസമയം ഡോക്ടർ ജീവനക്കാർ പാലിക്കുക
- രാത്രികാലങ്ങളിൽ ആവശ്യാനുസൃതം ഡോക്ടർ സ്റ്റാഫ് സേവനം ഉറപ്പാക്കുക
- ഒപി കൗണ്ടർ എണ്ണം കൂട്ടി രോഗികളുടെ തിരക്കൊഴിവാക്കി ഡോക്ടർമാരുടെ ജോലി ഭാരം കുറക്കുക.
- രോഗികൾക്ക് ആവശ്യത്തിനുള്ള മരുന്ന് ലഭ്യമാക്കുക
- ലാബ് ടെസ്റ്റ് X-RAY മുഴുവൻ സമയങ്ങളിൽ പ്രവർത്തന സജ്ജമാക്കുക
- ആശുപത്രിയിൽ വരുന്ന രോഗികളെ മറ്റു സ്വകാര്യ ആശ്ഗപത്രിയിലേക്ക് കമ്മീഷൻ വ്യവസ്ഥയിൽ മാറ്റുന്നത് നിർത്തുക
- താലൂക്ക് ആശുപത്രിയെ വെറുമൊരു റെഫെറൻസ് ആശുപത്രിയാക്കാതിരിക്കുക
- പോസ്റ്റ്മോർട്ടം സംവിധാനം ഉടൻ പ്രവർത്തനസജ്ജമാക്കുക. ഈ ആവശ്യങ്ങൾ നടപ്പിലാക്കാത്തപക്ഷം യൂത്ത്കോൺഗ്രസ്സ് അരൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകും എന്ന് പറഞ്ഞു, യൂത്ത് കോൺഗ്രസ് നേതാക്കളായ, സി പി നിതിൻ, adv അരുൺ,ശ്രീരാജ് വി എസ്, ക്ലിന്റൻ ഫ്രാൻസ്, മൻഹർ,ദീപു പി കെ, അമൽ രവിന്ദ്രൻ, തുടങ്ങിയവർ നേത്വത്തം കൊടുത്തു.