അർത്തുങ്കലിന് ആർപ്പും ആരവവുമായി മൂന്ന് പകലിരവുകളിലായി താളലയ മേളങ്ങളുടെ ആനന്ദ തിമിർപ്പ് സമ്മാനിക്കുന്ന അർത്തുങ്കൽ ബീച്ച് ഫെസ്റ്റ് 2K25 ന് തുടക്കമാകുന്നു.
അർത്തുങ്കൽ നസ്രാണി ഭൂഷണ സമാജം ഹാളിൽ വെച്ച് സംഘടിപ്പിച്ച “നമ്മുടെ അർത്തുങ്കൽ” ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക ജനറൽബോഡി യോഗത്തിൽ ശ്രീ. ബാബു ആൻ്റണി ജനറൽ കൺവീനറായ 24 അംഗ, അർത്തുങ്കൽ ബീച്ച് ഫെസ്റ്റ് സംഘാടക സമിതിയെ തിരഞ്ഞെടുത്തു.
CSP 20 വാർഡ് മെമ്പർ ശ്രീമതി. മേരി ഗ്രെയ്സ് അദ്ധ്യക്ഷയായ ചടങ്ങിൽ NACS സെക്രട്ടറി ശ്രീ. ഗിരീഷ് മഠത്തിൽ സ്വാഗതം പറഞ്ഞു. ശ്രീ. മെൽവിൻ ജോസഫ്, ശ്രീമതി. ലൂസി കോര എന്നിവർ ആശംസകൾ അറിയിച്ചു. NACS ട്രഷറർ ബിജു പീറ്റർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണസമിതി അംഗം ജോസ്കുഞ്ഞ് TC കൃതഞ്ത പറഞ്ഞു.