ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ ഉയർത്തിയതോടെ ഫോൺ വിളി ചെലവേറിയ ഒന്നായി.കൂട്ടത്തിൽ മികച്ചത് എന്ന് പറയാൻ കഴിയുന്നത് ബി എസ് എൻ എൽ തന്നെയാണ് . നിലവിൽ കുറഞ്ഞ താരിഫ് പ്ലാനുകൾ നൽകുന്നത് ബിഎസ്എൻഎല്ലാണ്. 28 നു പകരം 30 ദിവസവും വാലിഡിറ്റി കിട്ടുന്ന ഒരു പ്ലാൻ പരിചയപ്പെടാം .
അൺലിമിറ്റഡ് വോയ്സ് കോളിങ്, 2 ജിബി ഡാറ്റാ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനാണിത്. ഓൺമൊബൈൽ ഗ്ലോബൽ ലിമിറ്റഡിന്റെ അരിന മൊബൈൽ ഗെയിമിങ് ആനുകൂല്യങ്ങളും ഇതിന്റെ ഭാഗമായി ലഭിക്കും. റീചാർജ് ചെയ്ത തീയതി മുതൽ തൊട്ടടുത്ത മാസം വരെ പ്ലാനിന് വാലിഡിറ്റി ലഭിക്കും. ഓഗസ്റ്റ് 13 വരെയാണ് വാലിഡിറ്റിയുള്ളത്. ഓരോ മാസവും ഇതെ തീയതിയിൽ തന്നെ റീചാർജ് ചെയ്യാം.
28 ദിവസം, 30 ദിവസം എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ പ്ലാനുകളുടെ വാലിഡിറ്റി. 229 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ഒരു മാസം പൂർണമായും വാലിഡിറ്റി ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. അത്തരത്തിലുള്ള ബിഎസ്എൻഎല്ലിന്റെ ഏക പ്ലാൻ കൂടിയാണിത്. 2 ജിബി ഡാറ്റ മാത്രമാണ് ഇതിൽ ലഭിക്കുകയെന്നത് ഒരു പരിമിതിയാണ്.
സെക്കൻഡറി സിംകാർഡുകളിലും ഫീച്ചർ ഫോണുകളിൽ ഉപയോഗിക്കുന്ന കണക്ഷനുകൾക്കും ലാഭകരമായിരിക്കുമിത്. 3ജി സേവനം മാത്രമാണ് ഇപ്പോഴും ഭൂരിഭാഗം പേർക്കും ബിഎസ്എൻഎൽ നൽകുന്നത് എന്നതാണ് ഒരു പരിമിതി . മിക്കയിടങ്ങളിലും കോൾചെയ്യാൻ മാത്രം ഫോൺ ഉപയോഗിക്കുന്ന ആളുകൾക്ക് ഏറ്റവും മികച്ച പ്ലാൻ തന്നെ ആയിരിക്കുമിത് .