രാജി വെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് മുകേഷിൻ്റെ ഔചിത്യമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് മുകേഷിന് മാത്രം അറിയുന്ന കാര്യമാണ്, ധാർമികമായി അവനവൻ ആണ് ഇക്കാര്യം തീരുമാനിക്കേണ്ടത് പികെ ശ്രീമതി വ്യക്തമാക്കി.
കോടതിയിൽ നിയമപരമായ പോരാട്ടം നടക്കുന്ന സമയത്ത് മുകേഷും മറ്റുള്ളവരും വാദം ഉയർത്തി മുന്നിലേക്ക് വരുമ്പോൾ അതിൽ ഏതാണ് ശെരി തെറ്റ് എന്നൊക്കെ തീരുമാനിക്കാൻ കഴിയുന്നത് കോടതിക്കാണ്. ആ തീരുമാനം വരുന്നത് വരെ അദ്ദേഹം കുറ്റാരോപിതൻ മാത്രമാണ്, ഈ സന്ദർഭത്തിൽ മുകേഷിനും അതിജീവിതയ്ക്കും മാത്രമേ അറിയൂ തെറ്റ് ആരുടെ ഭാഗത്താണെന്ന്, അതിൽ തീരുമാനം എടുക്കേണ്ടത് മുകേഷാണെന്നും പികെ ശ്രീമതി പറഞ്ഞു.