കൊല്ലം പൂയപ്പള്ളിയില്‍ നിന്ന് കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ മരിച്ചനിലയില്‍. ശാസ്താംകോട്ട തടാകത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിന്‍ഷോ എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് ഇരുവരെയും കാണാതായത്.